Posts

ഇബിലിസ് - മരണത്തെ സ്നേഹിക്കാൻ പഠിപ്പിച്ച സിനിമ

മരണം..നമുക്കെല്ലാവർക്കും ഏറ്റവുമധികം പേടിയുള്ളതും ഒരിക്കലും ഒഴിവാക്കാനാവാത്തതുമായ പ്രപഞ്ച സത്യം. എത്ര സമ്പത്ത് ഉള്ളവനോ ദരിദ്രനോ ബുദ്ധിജീവിക്കോ ഭരണാധികാരികൾക്കോ ആർക്കും തന്നെ ഒളിച്ചോടാൻ കഴിയാത്ത പേടി സ്വപ്നം. പേടി എന്ന വാക്കിന്റെ ഡെഫിനിഷൻ തന്നെ ഒരുപക്ഷേ മരണം എന്ന വാക്കുമായി ബന്ധപ്പെട്ടതാകാം. അതിനെ പേടിക്കാത്ത ഒരു മനുഷ്യജീവിയും ഇല്ല. ഇത്രയും തീവ്രമായ ഒരു പേടിസ്വപ്നമാണ് മരണം എന്നുള്ളിടത്താണ് ഇബിലിസ് എന്ന സിനിമയുടെ യഥാർത്ഥ വിജയം. ആ സിനിമ കാണുന്ന എല്ലാവരും മരണത്തെ ഇഷ്ടപ്പെടാൻ തുടങ്ങും. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം മരിച്ചാൽ കൊള്ളാം എന്ന ചിന്ത ഉണ്ടാവുന്നത്. അതിനു കാരണമോ ഇബിലിസ് എന്ന അസാധ്യ സിനിമ. മനുഷ്യർക്കു ഏറ്റവും പേടിയുള്ള ഒന്നിനെ ഏററവും ഇഷ്ടപ്പെടുന്ന ഒന്നാക്കി മാറ്റാൻ നിഷ്പ്രയാസം കഴിയുന്നുണ്ടെങ്കിൽ ആ സിനിമയുടെ ആഴം എത്രമേൽ വലുതാണ്. അസാധ്യയമായത് സാധ്യമാക്കുന്ന വലിയ ഒരു മാജിക് ആണ് ഇബിലിസ്. ഫാന്റസിയുടെ ലോകത്ത് നമ്മൾ നമ്മളെ തന്നെ മറന്നു പോകുന്ന ഒരു മായക്കാഴ്ച. 2 മണിക്കൂർ നമ്മൾ മരിച്ചവരുടെ ലോകത്താണ്. സന്തോഷത്തിന്റെ ആനന്ദത്തിന്റെ സ്വർഗ്ഗത്തിന്റെ പറുദീസയിൽ. അവിടെ നമ്മൾ എല്ലാം മറക്കുന്നു. മരണ
Recent posts